Location
Email

bdoktp@yahoo.com

Location
Phone

828 1040 160

Projects

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

  1. സ്ഥാപനത്തെ സംബന്ധിച്ച ലഘു വിവരണം, ചരിത്രം

  1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് , മുന്‍സിപ്പല്‍ ആക്ട്  എന്നിവ നിലവില്‍ വന്നതിന്‍റെ ഭാഗമായി അധികാര വികേന്ദ്രീകരണം നടപ്പിലാകുകയും കമ്മിറ്റി ഓഫ് ഡി സെന്‍ട്രലൈസേഷന്‍ ഓഫ് പവര്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവ് നം 253/2007 തീയതി 13//11/2007 പ്രകാരം കേരളത്തിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 01/01/2008 ല്‍ സ്ഥിരമായി എന്‍ജിനീയറിംഗ് വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന വിവിധ അടിസ്ഥാന സൌകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് പ്രാദേശിക ഗവണ്‍മെന്‍റുകളെ സഹായിക്കുകയും അതുവഴി അധികാര വികേന്ദ്രീകരണം വിജയകരമായി നടപ്പിലാക്കുക എന്നതുമാണ്  എന്‍ജിനീയറിംഗ് വിംഗ് രൂപീകരണത്തിന്‍‍റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ . ഇതിന്‍പ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 6 ഗ്രാമപഞ്ചായത്തുകളുടേയും കട്ടപ്പന മുന്‍സിപ്പാലിറ്റയിലും ബ്ലോക്ക് പഞ്ചായത്ത്  നടപ്പിലാക്കുന്ന വിവിധ അടിസ്ഥാന വികസന പദ്ധതികളും പൊതുമരാമത്ത് പ്രവര്‍ത്തികളും  എല്‍ എസ് ജി ഡി എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്  നടപ്പിലാക്കിവരുന്നു.

  1. ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍

   എന്‍ജിനീയറിംഗ് വിഭാഗം രൂപീകൃതമായതുമുതല്‍  തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലൂടെ

    നടപ്പിലാക്കുന്ന  വിവിധ പദ്ധതികളായ  റോഡ്, പാലം, കെട്ടിടങ്ങളുടെ   നിര്‍മ്മാണം

 ,  പുനരുദ്ധാരണം , കുടി വെള്ളപദ്ധതികള്‍, വേസ്റ്റ് മാനേജ്മെന്‍റ്  സ്കീമുകള്‍, കെട്ടിട നിര്‍മ്മാണ

 അനുമതി തുടങ്ങി നിരവധിയായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിവരുന്നു.

  1. സ്ഥാപനം മുഖേന നടപ്പിലാക്കുന്ന പ്രധന പദ്ധതി വിവരങ്ങള്‍
  2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍
  3. .പ്രധാനമന്ത്രി ഗ്രാമസദക്ക്  യോജന (PMSGY)
  4. മെമ്പര്‍ ഓഫ് പാര്‍ലമെന്‍റ് ലോക്കല്‍ ഏരിയ ഡവലപ്മെന്‍റ് സ്കീം( MPLADS)
  5. എം എല്‍ എ സ്പെഷ്യല്‍ ഡവലപ്മെന്‍റ് ഫണ്ട്
  6. NABARD Rural Infrastructure Development Fund (RIDF)
  7. ഇന്‍റഗ്രേറ്റഡ് വാട്ടര്‍ ഷെഡ് മാനേജ്മെന്‍റ് പ്രൊജക്ട്
  8.  എസ് സി കോര്‍പ്പസ് ഫണ്ട്.
  9.  നാച്ചുറല്‍ കലാമിറ്റി ഫ്ലഡ് റിലീഫ് ഫണ്ട്
  10.  ഇടുക്കി പാക്കേജ്
  11.  LSGD Service Delivery Programme

ജീവനക്കാരുടെ വിവരങ്ങള്‍   

   1.   അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ -- ജിനിത കെ എല്‍

  2.   അസിസ്റ്റന്റ് എൻജിനീയർ  ലിജിൻ രാജീവ്

         3.   ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ -മഞ്ജുഷ കെ ബി

        4   സീനിയര്‍ ക്ലര്‍ക്ക്- സുധ കെ എസ്

             5. ഓഫീസ് അസിസ്റ്റന്റ്   -ലിൻസി ജോർജ്

                സ്ഥാപനത്തിന്‍റെ ലൊക്കേഷന്‍

കട്ടപ്പന – ഇരട്ടയാര്‍ റോഡ് ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം

     . അഡ്രസ്സ്, ഫോണ്‍നം  മെയില്‍ അഡ്രസ്

        ഓഫീസ് ഓഫ്  ദി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍

                     LID&W Subdivision Kattappana Block Panchayat

       ഫോണ്‍‍ നം. 048608 250549

മെയില്‍ ഐഡി aeelsgdktp@gmial.com