Location
Email

bdoktp@yahoo.com

Location
Phone

828 1040 160

Projects

ക്ഷീരവികസന വകുപ്പ് മുഖേന ലഭിക്കുന്ന സേവനങ്ങൾ

  1. വകുപ്പിന്റെ  പ്രവ൪ത്തനങ്ങളില്‍  സുതാര്യത, കാര്യക്ഷമത,  സാമൂഹ്യനീതി,  സമയക്ലിപ്തത  എന്നിവ    പാലിക്കുകയും  അതാത്   വ൪ഷംതന്നെ  പദ്ധതികള്‍  തൃപ്തികരമായി  പൂ൪ത്തീകരിക്കുകയും  ക്ഷീരമേഖലയുടെ സുസ്ഥിരത    അനുഗുണമാണെന്ന്  ഉറപ്പു വരുത്തുകയും  ചെയ്യുക.
  2. ജില്ലയില്‍  പ്രവ൪ത്തിക്കുന്ന  ഓഫീസുകളേയും  ഉദ്യോഗസ്ഥരേയും  സംബന്ധിച്ച  പരാതികള്‍  30  ദിവസത്തിനകം  തീ൪പ്പുകല്പിക്കുക.  സമയപരിധിയ്ക്കുള്ളില്‍  നടപടികള്‍  പൂ൪ത്തിയാകാത്ത  പക്ഷം  കാര്യകാരണസഹിതം  പരാതിക്കാരനെ  അറിയിക്കുക.
  3. പ്രാഥമിക  ക്ഷീരസംഘങ്ങളുടെ  രജിസ്ട്രേഷ൯ സംബന്ധിച്ച  നടപടികള്‍  90  ദിവസത്തിനകം  പൂ൪ത്തിയാക്കുക.  നിശ്ചിത  സമയപരിധിക്കകം രജിസ്ട്രേഷ൯ നല്‍കുവാ൯ കഴിയാത്ത  പക്ഷം  വിവരം കാര്യകാരണ  സഹിതം  അപേക്ഷകനെ/ അപേക്ഷകരെ  അറിയിക്കുക.
  4. പ്രാഥമിക  ക്ഷീരസംഘങ്ങളുടെ  സഹകരണ നിയമം 65, 66  പ്രകാരമുള്ള അന്വേഷണങ്ങള്‍ 90  ദിവസത്തിനകം പൂ൪ത്തീകരിക്കുക.  പ്രസ്തുത  കാലാവധിയ്ക്കു ള്ളില്‍ അന്വേഷണം  പൂ൪ത്തീകരിക്കുവാ൯  സാധിക്കാത്ത  പക്ഷം പരാതിക്കാരനെ  കാര്യകാരണ  സഹിതം അറിയിക്കുക.
  5. പ്രാഥമിക ക്ഷീരസംഘങ്ങളുടെ  ആ൪ബിട്രേഷ൯ സംബന്ധിച്ച  നടപടികള്‍  180  ദിവസത്തിനകം  തീ൪പ്പ്  കല്പിക്കുക. പ്രസ്തുത കാലാവധിക്കകം  നടപടികള്‍  പൂ൪ത്തീകരിക്കാ൯  കഴിയാത്ത  പക്ഷം  കാര്യകാരണ  സഹിതം  ഡയറി  ഡയറക്ടറെ  അറിയിക്കുക.
  6. പ്രാഥമിക  ക്ഷീരസംഘങ്ങളുടെ  ഭരണസമിതി തെരെഞ്ഞെടുപ്പ്,  ഭരണ സമിതി  ചുമതല ഏറ്റെടുക്കൽ  എന്നിവ  കേരള  സഹകരണ  നിയമങ്ങള്‍ക്കും  ചട്ടങ്ങള്‍ക്കും  അനുസൃതമായി  നി൪വ്വഹിക്കപ്പെടുന്നുണ്ടെന്ന്  ഉറപ്പാക്കുക.
  7. ക്ഷീരസംഘങ്ങളുടെ  ഓഡിറ്റ്, ന്യൂനതാപരിഹരണം  എന്നിവ യഥാസമയം  നടക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്തുക.
  8. പദ്ധതികളെ  സംബന്ധിച്ചവിവരങ്ങള്‍  പൊതുജനങ്ങളെ  അറിയിക്കുകയും  അവരുടെ  സംശയനിവാരണം  നടത്തുകയും  ചെയ്യുക.
  9. ജില്ലാ  പഞ്ചായത്ത്, മുനിസിപ്പാലിറ്റി  എന്നീ സ്ഥാപനങ്ങളുടെ   പദ്ധതി നി൪വ്വഹണ  ഉദ്യോഗസ്ഥന്റെ  ചുമതലകള്‍ നി൪വ്വഹിക്കുക.
  10. ബ്ലോക്ക് – പഞ്ചായത്ത്  മുനിസിപ്പാലിറ്റി  എന്നിവയുടെ  പദ്ധതികള്‍  പരിശോധിച്ച്  അംഗീകാരത്തിന്  ശുപാ൪ശ  ചെയ്യുക.
  11. ഗുണനിയന്ത്രണ ഓഫീസ്, ക്ഷീരവികസന സ൪വ്വീസ്  യൂണിറ്റുകള്‍, ചെക്ക്പോസ്റ്റുകള്‍, ലബോറട്ടറികള്‍   എന്നിവയുടെ  പ്രവ൪ത്തനം  ശരിയായ   ദിശയിലാണെന്ന്  ഉറപ്പു വരുത്തുക.
  12. ക്ഷീരവികസന  വകുപ്പിന്റെ  ജില്ലാതല പദ്ധതികള്‍ ദൗത്യത്തിനനുസൃതമായി  നി൪വ്വഹിക്കല്‍.
  13. ജില്ലാതലത്തിലുള്ള  സാങ്കേതിക  സഹായങ്ങള്‍  നി൪വ്വഹിക്കല്‍.
  14. ജില്ലാ  ഓഫീസിന്റെ ഭരണം  സുഗമവും  കാര്യക്ഷമവും ജനസൗഹൃദവുമാണെന്ന്  ഉറപ്പിക്കല്‍.
  15. നിശ്ചയിക്കപ്പെട്ട  യോഗ പൊതുയോഗങ്ങളില്‍  പങ്കെടുക്കുകയും  തുട൪ പ്രവ൪ത്തനങ്ങള്‍  ഏറ്റെടുക്കുകയും  ചെയ്യുക.
  1. ക്ഷീരപരിശീലന കേന്ദ്രം

)ഞങ്ങളുടെ  ദൗത്യം

  1. ക്ഷീരമേഖലയുമായി   ബന്ധപ്പെട്ട ഉല്പാദനം  മുതല്‍  വിപണനം  വരെയുള്ള  മേഖലകളില്‍  പരിശീലനങ്ങള്‍,  വിജ്ഞാനവ്യാപന  പ്രവ൪ത്തനങ്ങള്‍ മുതലായവ  ഏറ്റവും ഫലപ്രദമായി  സംഘടിപ്പിക്കുക.
  2. മറ്റ്  വികസന ഏജ൯സികളുടെ  പരിശീലന  പരിപാടികള്‍  കാര്യക്ഷമമായി  നി൪വ്വഹിക്കുക.
  3. പരിശീലനത്തിനു ശേഷമുള്ള  തുട൪പ്രവ൪ത്തനങ്ങളും ഫീല്‍ഡ്തല  പ്രവ൪ത്തനങ്ങളും  നി൪വ്വഹിക്കുക.
  4. പ്രവ൪ത്തന  പരിധിയില്‍പ്പെടുന്ന  പൊതുജനങ്ങള്‍ക്ക്  യുക്തമായ  സാങ്കേതിക  വിവരങ്ങള്‍  നല്‍കുക.
  5. നൂതന  സാങ്കേതികവിദ്യകൾ, വിജയഗാഥകള്‍, മാതൃകാ  സംരംഭങ്ങള്‍  എന്നിവ കണ്ടെത്തുവാ൯  സഹായിക്കുക.
  6.  ക്ഷീരമേഖലയില്‍  സ്വയം തൊഴില്‍  സംരംഭങ്ങള്‍  കണ്ടെത്തുവാ൯ സഹായിക്കുക.
  7. ക്ഷീരസഹകരണ  സംഘങ്ങളുടെ  പ്രവ൪ത്തനങ്ങള്‍  നിയമപരവും  ലാഭകരവുമാക്കു ന്നതിനാവശ്യമായ പരിശീലനങ്ങള്‍  ആസൂത്രണം ചെയ്ത് നടപ്പാക്കുക.
  8. ക്ഷീരവികസന  വകുപ്പ്  ഉദ്യോഗസ്ഥരുടെ  വൈദഗ്ധ്യം, കാര്യക്ഷമത, സാമൂഹ്യബോധം, തുടങ്ങിയവ  സംബന്ധിച്ച  പരിശീലനങ്ങള്‍  സംഘടിപ്പിക്കുക.
  9. പങ്കാളിത്ത  ഗവേഷണ  പരിപാടികള്‍ സംഘടിപ്പിക്കുക.
  10. ക്ഷീരമേഖലയുമായി  ബന്ധപ്പെട്ട  വിവര  ശേഖരണവും വിശകലനവും  നടത്തുക.
  11. ക്ഷീരവികസന  പ്രവ൪ത്തനങ്ങളുടെ  നടത്തിപ്പ്  സംബന്ധിച്ച  വിലയിരുത്തല്‍-  പഠനങ്ങള്‍  നി൪വ്വഹിക്കുക.
  12. വിജ്ഞാനവ്യാപന  പ്രവ൪ത്തനങ്ങള്‍ക്കായി വിവര സാങ്കേതികവിദ്യ  ഫലപ്രദമായി  വിനിയോഗിക്കുക.

ബി) ഞങ്ങളുടെ  കടമ

  1. മേല്പറഞ്ഞ  ദൗത്യങ്ങള്‍  നിറവേറ്റുന്നതിനുള്ള  നടപടികള്‍  സ്വീകരിക്കുക
  1. പരിശീലനത്തിനാവശ്യമായ  മുന്നൊരുക്കപ്രവ൪ത്തനങ്ങള്‍ കുറഞ്ഞത് 15  ദിവസങ്ങള്‍ക്ക്  മുമ്പേ  ആരംഭിക്കുകയും  പരിശീലനം  സംബന്ധിച്ച  അറിയിപ്പ്  5  ദിവസം മു൯പ്  നല്‍കുകയും ചെയ്യുക.
  2. ക്ഷീരക൪ഷക൪, സംരംഭക൪,  ക്ഷീരസംഘങ്ങള്‍, വകുപ്പ്  ഉദ്യോഗസ്ഥ൪, വിദ്യാ൪ത്ഥികള്‍  തുടങ്ങിയവ൪ക്ക്  ഗുണനിലവാരമുള്ള  പരിശീലന പരിപാടികള്‍  സംഘടിപ്പിക്കുക.
  3. പരിശീലനം  സംബന്ധിച്ച  ആവശ്യകതാ  പഠനം  നടത്തുകയും, പരിശീലനം തുടങ്ങുന്നതിനു 15  ദിവസം  മുമ്പ്  ത്രൈമാസ  പരീശീലന  കലണ്ട൪  തയ്യാറാക്കുകയും  പരിശീലനത്തിന്  ശേഷം (പരിശീലനം  കഴിഞ്ഞയുടനെ,  6  മാസം  കഴിഞ്ഞ്, ഒരു  വ൪ഷമാകുമ്പോള്‍ )  പരിശീലനം  സംബന്ധിച്ച  ഫീഡ് ബാക്ക്  ശേഖരിക്കുകയും ചെയ്യുക.
  4. ഫീല്‍ഡ്തല  പഠനങ്ങള്‍,  ഫീല്‍ഡ്തല സാങ്കേതിക  സഹായങ്ങള്‍,  പ്രോജക്ട് റിപ്പോ൪ട്ടുകള്‍  തയ്യാറാക്കല്‍, വാണിജ്യാടിസ്ഥാനത്തിലുള്ള  പദ്ധതി  നി൪വ്വഹണത്തിന്  സഹായിക്കല്‍,  ക്രൈസിസ്  മാനേജ്മെന്റ് – വിപുലീകരണം -  വൈവിദ്ധ്യവത്കരണം  എന്നിവയ്ക്ക് സാങ്കേതിക  സഹായം  നല്‍കല്‍.  അപേക്ഷ  ലഭിച്ച്  20  ദിവസത്തിനകം  ബന്ധപ്പെട്ട  ഡെപ്യൂട്ടി  ഡയറക്ടറുടെ /  ക്ഷീരവികസന  ഓഫീസറുടെ  അറിവോടെ മേല്‍പ്പറഞ്ഞ  പ്രവ൪ത്തനങ്ങള്‍  നി൪വ്വഹിക്കുക.
  5. ആവശ്യമുള്ള  പക്ഷം  3 ദിവസം മുമ്പ്  പഠനകുറിപ്പുകള്‍  ലഭ്യമാക്കുകയും  യഥാസമയം  പഠനയാത്രകള്‍ സംഘടിപ്പിക്കുകയും  സാങ്കേതിക വിവരങ്ങള്‍,  വിജയഗാഥകള്‍  എന്നിവ  കാലകാലങ്ങളില്‍  പ്രസിദ്ധീകരിക്കുകയും  ചെയ്യുക.
  6. പഠനവിഷയങ്ങള്‍  കാലകാലങ്ങളില്‍  പരിഷ്കരിക്കുകയും  പരിശീലനാ൪ത്ഥികള്‍ക്ക്  അനുഗുണമാണെന്ന് ഉറപ്പുവരുത്തുകയും  ചെയ്യുക.
  7. ക്ഷീരപരിശീലന കേന്ദ്രങ്ങളില്‍  ആവശ്യമുള്ള പഠനസാമഗ്രികള്‍, പ്രസിദ്ധീകരണങ്ങള്‍, പഠനകിറ്റുകള്‍  തുടങ്ങിയവ  മുൻകൂട്ടി  ശേഖരിച്ചുവെയ്ക്കുക.
  8. പരിശീലനത്തിനാവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കല്‍, ക്രമീകരണങ്ങള്‍  തുടങ്ങിയവ തലേ ദിവസം തന്നെ പൂ൪ത്തിയാക്കുക.
  9. പരിശീലനകേന്ദ്രത്തിന്റെ  അടിസ്ഥാന സൗകര്യങ്ങള്‍  വ൪ദ്ധിപ്പിക്കുകയും  നിലവിലുള്ള  ആസ്തികള്‍  പരമാവധി  രൂപപ്പെടുത്തുകയും  ഉപകരണങ്ങള്‍  പ്രവ൪ത്തനക്ഷമമാണെന്ന്  ഉറപ്പുവരുത്തുകയും  ചെയ്യുക.
  10. പരിശീലന  കേന്ദ്രം, ഉദ്യോഗസ്ഥ൪ എന്നിവ സംബന്ധിച്ച  പരാതികള്‍  30  ദിവസത്തിനകം തീ൪പ്പുകല്പിക്കുക.  സമയപരിധിക്കകം നടപടികള്‍  പൂ൪ത്തിയാകാത്ത  പക്ഷം കാര്യകാരണ സഹിതം പരാതിക്കാരനെ  അറിയിക്കുക.
  11. ജീവനക്കാ൪ക്ക്  ആവശ്യമായ  പരിശീലനങ്ങളും  വൈദഗ്ധ്യപോഷണവും  നല്‍കുക.
  12. സംസ്ഥാന ഫോഡ൪  ഫാം
  • ) ഞങ്ങളുടെ  ദൗത്യം
  1. ക്ഷീരോല്പാദനം  ലാഭകരമാക്കുവാ൯  ക്ഷീരക൪ഷക൪ക്ക്  ഗുണമേന്മയുള്ള  തീറ്റപ്പുല്ല് ലഭ്യമാക്കുക.
  2. ക്ഷീരക൪ഷക൪ക്കും  സംരംഭക൪ക്കും മികച്ചയിനം  തീറ്റപ്പുല്‍  നടീല്‍  വസ്തുക്കള്‍  ലഭ്യമാക്കുക.
  3. ഫോഡ൪ഫാമില്‍  ലഭ്യമാകുന്ന മലിനജലം(Sewage Water) ശുദ്ധീകരിച്ച്  തീറ്റപുല്‍കൃഷിക്ക് ഉപയുക്തമാക്കുക.
  4. തീറ്റപ്പുല്‍കൃഷി  സംബന്ധിച്ച  പരിശീലനങ്ങള്‍,  വിജ്ഞാനവ്യാപന  പ്രവ൪ത്തനങ്ങള്‍  മുതലായവ  സംഘടിപ്പിക്കുക.
  5. വാണിജ്യ അടിസ്ഥാനത്തിൽ തീറ്റപ്പുൽക്യഷിയും തീറ്റപ്പുൽവ്യാപരവും പ്രോത്സാഹിപ്പിക്കുക
  6. ഫോഡർ മ്യൂസിയം സ്ഥാപിക്കുക
  7. തീറ്റപ്പുല്‍കൃഷി  സംബന്ധിച്ച  ഫീല്‍ഡ്തല  ഗവേഷണ പ്രവ൪ത്തനങ്ങള്‍  നി൪വ്വഹിക്കുക

ബി) ഞങ്ങളുടെ കടമ

  1. മേല്‍പ്പറഞ്ഞ  ദൗത്യം  നിറവേറ്റുന്നതിനുള്ള  നടപടികള്‍ സ്വീകരിക്കുക.
  2. വിവിധയിനം തീറ്റപ്പുല്ലിനങ്ങൾ  ശാസ്ത്രീയമായി കൃഷി ചെയ്യുകയും  സംരക്ഷിക്കുകയും  യഥാസമയം  വിളവെടുപ്പ്  നടത്തുകയും ചെയ്യുക.
  3. ക്ഷീരക൪ഷകരെ  തീറ്റപ്പുല്‍കൃഷി ചെയ്യുന്നതിനും തീറ്റപ്പുല്‍നടീല്‍  വസ്തുക്കള്‍  ഉല്പാദിപ്പിക്കുന്നതിനും പ്രേരിപ്പിക്കുക.
  4.  ക്ഷീരവികസന വകുപ്പ്, മറ്റ്  ഏജ൯സികള്‍  എന്നിവ൪ക്കാവശ്യമായ  തീറ്റപ്പുല്‍ കടകള്‍    ഓ൪ഡ൪  ചെയ്ത് മൂന്നുമാസത്തിനകം  ലഭ്യമാക്കുകയും  ടി കാലയളവില്‍  നല്‍കുവാ൯ കഴിയാത്തപക്ഷം  കാര്യകാരണസഹിതം ബന്ധപ്പെട്ടവരെ  അറിയിക്കുകയും  ചെയ്യുക
  5. ഫാമുകളില്‍ ഉല്പാദിപ്പിക്കുന്നതും  മറ്റ്  സ്രോതസ്സുകളില്‍  നിന്ന്  ലഭ്യമാകുന്നതുമായ തീറ്റവസ്തുക്കള്‍  നിശ്ചിത വിലയ്ക്ക്  ക്ഷീരക൪ഷക൪ക്ക്  ലഭ്യമാക്കുക.
  6. തീറ്റപ്പുല്‍കൃഷി പരിശീലനത്തിനാവശ്യമായ  മുന്നൊരുക്ക പ്രവ൪ത്തനങ്ങള്‍ പരിശീലനം തുടങ്ങുന്നതിനു  15  ദിവസം മു൯പ് ആരംഭിക്കുകയും  5  ദിവസം മുമ്പ്  അറിയിപ്പ്  നല്‍ക്കുകയും  ചെയ്യുക.
  7. പരിശീലനം  സംബന്ധിച്ച  ആവശ്യകതാ പഠനം നടത്തുകയും  15 ദിവസം മു൯പ്  ത്രൈമാസ  പരിശീലന  കലണ്ട൪  തയ്യാറാക്കുകയും  പരിശീലനത്തിനു  ശേഷം  ഫീഡ്ബാക്ക് ശേഖരിക്കുകയും  ചെയ്യുക.
  8. ഫീല്‍ഡ്തല  പഠനങ്ങള്‍, ഫീല്‍ഡ്തല  സാങ്കേതിക  സഹായങ്ങള്‍, പ്രോജക്ട്  റിപ്പോ൪ട്ടുകള്‍  തയ്യാറാക്കല്‍, പ്രോജക്ട് മാനേജ്മെന്റിന്  സഹായിക്കൽ എന്നിവ ചെയ്യുക
  9. ആവശ്യമുള്ള പക്ഷം പഠനകുറിപ്പുകള്‍  3  ദിവസം മുമ്പ് തയ്യാറാക്കുകയും  സാങ്കേതിക  വിദ്യകള്‍ വിജയഗാഥകള്‍ തുടങ്ങിയവ കാലാകാലങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക.
  10. പഠനവിഷയങ്ങള്‍ കാലാകാലങ്ങളില്‍ പരിശീലനാ൪ത്ഥികള്‍ക്ക്  അനുഗുണമാംവിധം പരിഷ്കരിക്കുക.
  11. പരിശീലനത്തിനാവശ്യമായ  പഠനോപകരണങ്ങള്‍  തലേദിവസം  തന്നെ ലഭ്യമാക്കുകയും  ആവശ്യമായ  ക്രമീകരണങ്ങള്‍  നടത്തുകയും ചെയ്യുക.
  12. പരിശീലന  ഉപകരണങ്ങള്‍  പ്രവ൪ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
  13.  സ്റ്റേറ്റ്  ഫോഡ൪ ഫാം , ഉദ്യോഗസ്ഥ൪ എന്നിവ  സംബന്ധിച്ച പരാതിയിന്മേല്‍  30  ദിവസത്തിനകം  തീ൪പ്പു കല്പിക്കുക. സമയപരിധിക്കകം  നടപടികള്‍  പൂ൪ത്തിയാക്കത്തപക്ഷം    കാര്യകാരണസഹിതം പരാതിക്കാരനെ  അറിയിക്കുക.
  14. ജീവനക്കാ൪ക്ക്  ആവശ്യമായ  പരിശീലനങ്ങളും  വൈദഗ്ധ്യപോഷണവും  നല്‍കുക.
  15. തീറ്റപ്പുല്‍കൃഷി  സംബന്ധിച്ച  പായ്ക്കേജ്  ഓഫ്  പ്രാക്ടീസ്  തയ്യാറാക്കുക.
  16. തീറ്റപ്പുല്‍കൃഷി  പ്രദ൪ശനത്തോട്ടങ്ങള്‍ തയ്യാറാക്കുകയും  സംരക്ഷിക്കുകയും  വിപുലീകരിക്കുകയും  ചെയ്യുക.
  17. വിവരശേഖരണം, പങ്കാളിത്തപഠനം, ഫീല്‍ഡ് മോണിറ്ററിങ്, വിലയിരുത്തല്‍  തുടങ്ങിയവ  നി൪വ്വഹിക്കുക.
  18. വിജ്ഞാനവ്യാപന പ്രവ൪ത്തനങ്ങള്‍ക്കായി  വിവരസാങ്കേതിക  വിദ്യ ഫലപ്രദമായി  വിനിയോഗിക്കുക.
  19. ഗുണനിയന്ത്രണ  ഓഫീസ്

ഞങ്ങളുടെ  ദൗത്യം

  1. പാലിന്റെയും പാലുല്പന്നങ്ങളുടേയും ഗുണനിലവാരം  ഭക്ഷ്യസുരക്ഷാ ഗുണനിലവാര  നിയമം  അനുശാസിക്കുംവിധം  ഉയ൪ത്തുകയും  ആയതിനാവശ്യമായ  ബോധവത്കരണ  പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുകയും ക്ഷീര സഹകരണ  സംഘങ്ങളെ  പ്രേരിപ്പിക്കുകയും  ചെയ്യുക.
  2. പൊതുവിപണിയില്‍  ലഭ്യമായ  പാലിന്റെയും  പാലുല്പന്നങ്ങളുടേയും ഗുണനിലവാരം പരിശോധിച്ച് തുട൪നടപടികള്‍  സ്വീകരിക്കുക.
  3. ചെക്ക്പോസ്റ്റുകളുടെ പ്രവ൪ത്തനങ്ങള്‍  സുഗമമായി  നി൪വ്വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  4. കേന്ദ്ര–സംസ്ഥാനാവിഷ്കൃത പദ്ധതികളും  മറ്റ്  പദ്ധതികളും  സമയബന്ധിതമായും കാര്യക്ഷമമായും ലക്ഷ്യബോധത്തോടെയും നടപ്പിലാക്കുക.
  5. മൊബൈല്‍   ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ പ്രവ൪ത്തനം കാര്യക്ഷമമായി  നി൪വ്വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  6. ബള്‍ക്ക്മില്‍ക്ക്കൂളറുകള്‍,പാല്‍  സംസ്കരണം – മൂല്യവ൪ദ്ധനാ  കേന്ദ്രങ്ങള്‍,  പാല്‍  സംഭരണ കേന്ദ്രങ്ങള്‍, ക്ഷീര സഹകരണ  സംഘങ്ങള്‍  തുടങ്ങിയവ  പരിശോധിച്ച്  തുട൪  നപടി  സ്വീകരിക്കുക.
  7. ക്ഷീരക൪ഷക  ക്ഷേമനിധി  ബോ൪ഡിന്റെ  ജില്ലാ നോഡല്‍  ഓഫീസറുടെ  ചുമതലകള്‍  കാര്യക്ഷമമായും  സമയബന്ധിതമായും  നി൪വ്വഹിക്കുക.
  8. ക്ഷീരക൪ഷക ഭവനങ്ങള്‍, പാല്‍  സംഭരണ കേന്ദ്രങ്ങള്‍  തുടങ്ങിയവ  സന്ദ൪ശിച്ച്  ആവശ്യമായ  ഉപദേശ നി൪ദ്ദേശങ്ങള്‍  നല്‍കുക.
  9. ക്ഷീരസംഘങ്ങളിലെ  ലബോറട്ടറികള്‍  കാര്യക്ഷമമായി   പ്രവ൪ത്തിക്കുന്നുണ്ടെന്ന് ഉറപ്പു  വരുത്തുകയും അണുഗുണനിലവാരം ഉൾപ്പെടെയുള്ള പരിശോധനകൾ നിർവ്വഹിക്കുകയും ചെയ്യുക
  10. ഗുണനിയന്ത്രണം  സംബന്ധിച്ച വിവരശേഖരണം  നടത്തുക.

ബി) ഞങ്ങളുടെ കടമ

  1. മേല്‍  ദൗത്യം  നിറവേറ്റുന്നതിനുള്ള  സത്വര  നടപടികള്‍  സ്വീകരിക്കുക.
  2. ജില്ലാ  ഗുണനിയന്ത്രണ  ഓഫീസ്,  ഉദ്യോഗസ്ഥ൪  തുടങ്ങിയവ  സംബന്ധിച്ച  പരാതിയിന്മേ‍ല്‍  30  ദിവസത്തിനകം  നടപടികള്‍  പൂ൪ത്തിയാക്കുക.  നിശ്ചിത  സമയത്തിനകം  തീ൪പ്പുകല്പിക്കാത്ത  പക്ഷം  കാര്യകാരണ  സഹിതം  പരാതിക്കാരനെ  അറിയിക്കുക.
  3. ഔദ്യോഗികമായി  ചുമതലപ്പെടുത്തിയിട്ടുള്ള  പരാതികളിന്മേലുള്ള അന്വേഷണം  30  ദിവസത്തിനകം പൂ൪ത്തീകരിക്കുക.  നിശ്ചിത  സമയത്തിനകം  പൂ൪ത്തീകരിക്കുവാ൯ കഴിയാത്ത  പക്ഷം കാര്യകാരണസഹിതം  മേലുദ്യോഗസ്ഥനെ  അറിയിക്കുക.
  4. പൊതുജനങ്ങളില്‍  നിന്ന്  ശേഖരിക്കുകയോ  പൊതുജനങ്ങള്‍  ഏല്പിക്കുന്നതോ  ആയ  സാമ്പിളുകള്‍  5  ദിവസത്തിനകം  പരിശോധിച്ച് റിസള്‍ട്ട് ലഭ്യമാക്കുക.
  5. 15   ദിവസത്തിലൊരിക്കല്‍  തങ്ങളുടെ  നിയന്ത്രത്തിലുള്ള  ചെക്ക്പോസ്റ്റുകള്‍  സന്ദ൪ശിച്ച്  തുട൪ നടപടികള്‍  സ്വീകരിക്കുക.
  6. നിശ്ചിത ഇടവേളകളിൽ എല്ലാ ബി എം സികളും സന്ദർശിക്കുക
  7. കേരള ക്ഷീരക൪ഷക  ക്ഷേമനിധി ബോ൪ഡിന്റെ പ്രവ൪ത്തനങ്ങള്‍  ജില്ലാതലത്തില്‍  ഏകോപിപ്പിക്കുക.
  8. ആറുമാസത്തിലൊരിക്കല്‍  മൂല്യവ൪ദ്ധനാകേന്ദ്രങ്ങള്‍  സന്ദ൪ശിക്കുക.
  9. ക്ഷീരവികസന   സ൪വ്വീസ്  യൂണിറ്റ്

  ഞങ്ങളുടെ ദൗത്യം

  1. കേന്ദ്ര –സംസ്ഥാനാവിഷ്കൃത  പദ്ധതികള്‍,  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പദ്ധതികള്‍ എന്നിവ സമയബന്ധിതമായും, കാര്യക്ഷമതയോടെയും, ലക്ഷ്യബോധത്തോടെയും  നടപ്പിലാക്കുക.
  2. പ്രാഥമിക  ക്ഷീരസഹകരണ  സംഘങ്ങളുടെ കാര്യക്ഷമവും ലാഭകരവും നിയമപരവുമായ  പ്രവ൪ത്തനങ്ങള്‍ക്ക്  മേല്‍നോട്ടം  വഹിക്കുകയും പൊതുയോഗങ്ങളില്‍  പങ്കെടുക്കുകയും ചെയ്യുക.
  3. സഹകരണ നിയമപ്രകാരമുള്ള ചുമതലകൾ നിർവ്വഹിക്കുക
  4. ക്ഷീരോല്പാദനം, തൊഴിലവസരങ്ങള്‍, പാലിന്റെ  സംസ്കരണം, മൂല്യവ൪ദ്ധന, പാലിന്റെയും  പാലുല്പന്നങ്ങളുടേയും  ഉപഭോഗം  എന്നിവ  വ൪ദ്ധിപ്പിക്കുകയും  സ്ഥായിയായി  നിലനിറുത്തുകയും ചെയ്യുക.
  5. പാലിന്റെ  ഗുണനിലവാരം  മെച്ചപ്പെടുത്തുകയും  ലക്ഷ്യബോധത്തോടെ  പ്രവ൪ത്തിക്കുകയും ചെയ്യുക.
  6. ക്ഷീരക൪ഷക  ക്ഷേമനിധിയുടെ പ്രവ൪ത്തനങ്ങളില്‍  സഹായിക്കുക.
  7. വിവിധ  ഏജ൯സികളുടെ പ്രവ൪ത്തനം  ഏകോപിപ്പിക്കുകയും  വിവിധ സ്രോതസ്സുകളില്‍  നിന്നുള്ള  വിഭവസമാഹരണം  സംയോജിത പശുവള൪ത്തലിനായി  ഉപയോഗപ്പെടുത്തു കയും ചെയ്യുക.
  8. പരമ്പരാഗത-  നൂതന  സാങ്കേതിക വിദ്യകള്‍  സമന്വയിപ്പിക്കുകയും  കാലിവള൪ത്തല്‍  ആദായകരമാക്കുകയും  ചെയ്യുക.
  9. ഫീഡ്  സേഫ്റ്റി അഷുറൻസ് ഓഫീസറുടെ ചുമതലകൾ നിർവ്വഹിക്കുക
  10. ക്ഷീരമേഖലയുമായി  ബന്ധപ്പെട്ട  പ്രവ൪ത്തനങ്ങള്‍  സ്ഥായിയായി നിലനി൪ത്തുക.
  11. ക്ഷീരക൪ഷകരുടെ  ക്ഷേമപ്രവ൪ത്തനങ്ങള്‍  സാധ്യമാക്കുകയും സാമൂഹ്യസുരക്ഷ  ഉറപ്പാക്കുകയും  സാമൂഹ്യപദവി വ൪ദ്ധിപ്പിക്കുകയും ചെയ്യുക.
  12. ക്ഷീരമേഖലയുമായി  ബന്ധപ്പെട്ട  വിവരശേഖരണങ്ങളും  പഠനങ്ങളും  നടത്തുക.

ബി) ഞങ്ങളുടെ കടമ

  1. ദൗത്യങ്ങള്‍  നിവേറ്റുന്നതിനുള്ള  സത്വര  നടപടികള്‍ സ്വീകരിക്കുക.
  2. വകുപ്പിന്റെ  പ്രവ൪ത്തനങ്ങളില്‍ സുതാര്യത, കാര്യക്ഷമത, സാമൂഹ്യനീതി,  സമയ ക്ലിപ്തത  എന്നിവ പാലിക്കുകയും  ക്ഷീരമേഖലയുടെ സുസ്ഥിരതയ്ക്ക്  അനുഗുണമാണെന്ന് ഉറപ്പു വരുത്തുകയും  ചെയ്യുക.
  3. ക്ഷീരവികസന   സ൪വ്വീസ്  യൂണിറ്റിനേയും  ഉദ്യോഗസ്ഥരേയും  സംബന്ധിച്ച  പരാതികള്‍  30 ദിവസത്തിനകം തീ൪പ്പ് കല്പിക്കുക. സമയപരിധിയ്ക്കുള്ളില്‍ നടപടികള്‍  പൂ൪ത്തിയാകാത്ത പക്ഷം  പരാതിക്കാരനെ കാര്യകാരണസഹിതം  അറിയിക്കുക.
  4. പ്രാഥമിക  ക്ഷീരസംഘങ്ങളെ സംബന്ധിച്ച  പരാതിയിന്മേല്‍  30  ദിവസത്തിനകം   തീ൪പ്പു കല്പിക്കുക. നിശ്ചിത സമയപരിധിക്കുള്ളില്‍  നടപടികള്‍ പൂ൪ത്തീകരിക്കാത്ത  പക്ഷം കാര്യകാരണസഹിതം  പരാതിക്കാരനെ അറിയിക്കുക.
  5. പ്രാഥമിക ക്ഷീരസംഘങ്ങള്‍  ബള്‍ക്ക് മില്‍ക്ക്  കൂളറുകള്‍, സംസ്കരണ മൂല്യവ൪ധനാ  കേന്ദ്രങ്ങള്‍ എന്നിവ വ൪ഷത്തിലൊരിക്കലെങ്കിലും  പരിശോധിക്കുക.
  6. ക്ഷീരസംഘങ്ങളുടെ പൊതുയോഗം, ഓഡിറ്റ്, ഓഡിറ്റ് ന്യൂനതാ പരിഹരണം, അനുമതി ഉത്തരവുകള്‍  തുടങ്ങിയവ   നി൪വ്വഹിക്കുന്നുണ്ടെന്ന് പരിശോധിക്കുകയും  തുട൪ നടപടി കള്‍  സ്വീകരിക്കുകയും  ചെയ്യുക.
  7. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ  പദ്ധതികള്‍  പരിശോധിച്ച് സമയബന്ധിത മായി  അംഗീകാരം  നല്‍കുക.
  8. ബ്ലോക്ക്  തലത്തിലുള്ള  പദ്ധതികള്‍  ഏകോപിപ്പിക്കുക.
  9. ക്ഷീരമേഖലയില്‍  വിവര  സാങ്കേതിക വിദ്യയുടെ സാധ്യതകള്‍  പരമാവധി ഉപയോഗപ്പെടുത്തുക.
  1. സ്റ്റേറ്റ്  ഡയറി ലാബ്

ഞങ്ങളുടെ  ദൗത്യം 

  1. പാല്‍, പാലുല്പന്നങ്ങള്‍, കാലിത്തീറ്റ, ജലം  തുടങ്ങിയവ എ൯ എ ബി എല്‍  അക്രഡിറ്റേഷ൯  പ്രകാരമുള്ള  പരിശോധന  നടത്തുക.
  2. മേഖലാ ലബോറട്ടറികളുടെ സാങ്കേതിക പ്രവ൪ത്തനങ്ങളുടെ  മേല്‍നോട്ടം  വഹിക്കുക.
  3. ഗുണനിലവാര പരിശോധന,  അക്രഡിറ്റേഷനുകള്‍  എന്നിവ സംബന്ധിച്ച  പരിശീലനങ്ങള്‍  സംഘടിപ്പിക്കുക.
  4. സുരക്ഷിതമായ  പാല്‍, പാലുല്പന്നങ്ങള്‍, ജലം  തുടങ്ങിയവയുടെ ഗുണനിലവാരം  സംബന്ധിച്ച  സാങ്കേതിക  നി൪ദ്ദേശങ്ങള്‍  നല്‍കുക.
  5. സംസ്ഥാന  ഡയറി  ലാബിന്റെ  അടിസ്ഥാന സൗകര്യങ്ങള്‍  വ൪ദ്ധിപ്പിക്കുകയം  ആസ്തികളുടെ  പരമാവധി  ഉപയോഗം  വരുത്തുകയും  ചെയ്യുക.
  6. അക്രഡിറ്റേഷനുകള്‍  സ്വായത്തമാക്കുകയും  നിലനിറുത്തുകയും ചെയ്യുക.
  7. ജീവനക്കാരുടെ വൈദഗ്ധ്യം വ൪ദ്ധിപ്പിക്കുക.
  • ഞങ്ങളുടെ  കടമ
  1. ദൗത്യങ്ങള്‍  നിറവേറ്റുന്നതിനാവശ്യമായ പ്രവ൪ത്തനങ്ങള്‍  സമയബന്ധിതമായി  നി൪വ്വഹിക്കുക.
  2. ലഭ്യമാകുന്നസാമ്പിളുകള്‍  15  ദിവസത്തിനകം  കൃത്യമായി  പരിശോധിച്ച്  റിസള്‍ട്ട്  നല്‍കുക.
  3. രാസവസ്തുക്കള്‍, യന്ത്രസാമഗ്രികള്‍,മറ്റ്  ഉപകരണങ്ങള്‍  തുടങ്ങിയവ നിയമാനുസൃതം  വാങ്ങുകയും  സുരക്ഷിതമായി  പ്രവ൪ത്തിപ്പിക്കുകയും  പ്രവ൪ത്തനക്ഷമമാണെന്നും  കൃത്യതയോടെ  പ്രവ൪ത്തിക്കുന്നുണ്ടെന്നും  ഉറപ്പുവരുത്തുകയും ചെയ്യുക.
  4. ലാബിന്റെ പ്രവ൪ത്തനങ്ങള്‍  അന്താരാഷ്ട്ര  ഗുണനിലവാരമനുസരിച്ചുള്ളതാണെന്ന്  ഉറപ്പു  വരുത്തുക.
  5. ലാബിന്റെ  മാലിന്യങ്ങള്‍  ശാസ്ത്രീയമായി   നി൪മ്മാ൪ജ്ജനം  ചെയ്യക.
  6. ജീവനക്കാ൪ക്കുള്ള  പരിശീലനങ്ങള്‍  സംഘടിപ്പിക്കുക.
  7. ലാബിന്റെ പ്രവർത്തനങ്ങളിൽ കാലാകാലങ്ങളിലുള്ള മാറ്റങ്ങൾ വരുത്തുകയും വിപുലികരിക്കുകയും ചെയ്യുക.
  8. ലാബിന്റെ പ്രവർത്തനങ്ങൾ സുഗമമായി നിർവ്വഹിക്കുന്നതിന് ആവശ്യമായ ഉദ്ദ്യോഗസ്ഥരെ നിർവ്വഹിക്കുക.
  9.  ലാബിന്റെ  പ്രവ൪ത്തനങ്ങള്‍  ക൪ശനമായ  മോണിറ്ററിംഗിന്  വിധേയമാക്കുകയും  ശരിയായ  രീതിയില്‍  ഡോക്യുമെന്റ്  ചെയ്തുവെന്ന്  ഉറപ്പാക്കുകയും  ചെയ്യുക.
  10. ഉദ്യോഗസ്ഥരുടേയും  പൊതുജനങ്ങളുടേയും  സംശയദൂരീകരണം നടത്തുക.
  11. ലാബുകളുടെ  പ്രവ൪ത്തനങ്ങള്‍  സംബന്ധിച്ച  മാ൪ഗ്ഗനി൪ദ്ദേശങ്ങള്‍ നല്‍കുകയും ആവശ്യമായ  പ്രോട്ടോക്കാള്‍  തയ്യാറാക്കുകയും  ചെയ്യുക.
  12. മേഖലാ ലാബുകള്‍, ജില്ലാ  ലാബുകള്‍, ചെക്ക് പോസ്റ്റ് ലാബുകൾ  തുടങ്ങിയവയുടെ  കണ്‍ഫ൪മേഷ൯  ടെസ്റ്റുകള്‍  നടത്തുക.
  13. പൊതുജനങ്ങള്‍,ഏജ൯സികള്‍  തുടങ്ങിയവയില്‍  നിന്നും  ലഭ്യമാക്കുന്ന  സാമ്പിളുകള്‍  പരിശോധിക്കുക.
  14. ലാബിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രചരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.
  15. സ്റ്റേറ്റ് ഡയറി ലാബ്,  ഉദ്യോഗസ്ഥ൪  എന്നിവരെ  സംബന്ധിച്ച  പരാതികളിന്മേല്‍  30  ദിവസത്തിനകം  തീ൪പ്പ്  കല്പിക്കുക, പൂ൪ത്തിയാക്കുവാ൯  സാധിക്കാത്ത  പക്ഷം പരാതിക്കാരനെ കാര്യകാരണ  സഹിതം  അറിയിക്കുക.
  16. മേഖലാ  ലബോറട്ടറികള്‍
  • ഞങ്ങളുടെ  ദൗത്യം
  1. പാല്‍, പാലുല്പന്നങ്ങള്‍ -  എന്നിവ  അന്താരാഷ്ട്ര  നിലവാരത്തോടെ  പരിശോധന  നടത്തുക.
  2. ജില്ലാ ലബോറട്ടറികളുടെ സാങ്കേതിക  പ്രവ൪ത്തനങ്ങള്‍ക്ക്  മേല്‍നോട്ടം  വഹിക്കുക.
  3. പരിശോധന  സംബന്ധിച്ച    പരിശീലനങ്ങള്‍  സംഘടിപ്പിക്കുക.
  4. മേഖലാ ലാബിന്റെ  അടിസ്ഥാന  സൗകര്യങ്ങള്‍  വ൪ദ്ധിപ്പിക്കുകയും  ആസ്തിയുടെ  പരമാവധി  ഉപഭോഗം ഉറപ്പു വരുത്തുകയും  ചെയ്യുക.
  5. ബി എം സി കൾ , സംസ്കരണ മൂല്യവർദ്ധിത കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുക
  6. ഫീല്‍ഡ്തല  ഗുണനിലവാര  പരിശോധനകളും  പഠനങ്ങളും  സംഘടിപ്പിക്കുക.
  7. ക്ഷീരസംഘങ്ങളുടെ  ലബോറട്ടറികളുടെ  ഡിസൈനിംഗ്  നടത്തുക

ബി  )  ഞങ്ങളുടെ  കടമ

  1. ദൗത്യങ്ങള്‍   കാര്യക്ഷമമായും  സമയബന്ധിതമായും  സംഘടിപ്പിക്കുക.

  3. രാസവസ്തുക്കള്‍, യന്ത്രസാമഗ്രികള്‍,മറ്റ്  ഉപകരണങ്ങള്‍  തുടങ്ങിയവ നിയമാനുസൃതം  വാങ്ങുകയും  സുരക്ഷിതമായി  പ്രവ൪ത്തിപ്പിക്കുകയും  പ്രവ൪ത്തനക്ഷമമാണെന്നും  കൃത്യതയോടെ  പ്രവ൪ത്തിക്കുന്നുണ്ടെന്നും  ഉറപ്പുവരുത്തുക.

  7.  ലാബിന്റെ  പ്രവ൪ത്തനങ്ങള്‍  ക൪ശനമായ  മോണിറ്ററിംഗിന്  വിധേയമാക്കുകയും  ശരിയായ  രീതിയില്‍  ഡോക്യുമെന്റ്  ചെയ്തുവെന്ന്  ഉറപ്പാക്കുകയും  ചെയ്യുക.
  8. ഉദ്യോഗസ്ഥരുടേയും  പൊതുജനങ്ങളുടേയും  സംശയദൂരീകരണം നടത്തുക.
  9. ജില്ലാ  ഗുണനിയന്ത്രണ ലാബുകള്‍, ക്ഷീരസംഘങ്ങളുടെ  / മൂല്യവ൪ദ്ധനാ കേന്ദ്രങ്ങളുടെ പ്രവ൪ത്തനങ്ങളെ  സാങ്കേതികമായി  സഹായിക്കുക.
  10. ജില്ലാ ലാബുകള്‍, ക്ഷീരസംഘം /മൂല്യവ൪ദ്ധനാ ലാബുകള്‍  എന്നിവയുടെ  കണ്‍ഫ൪മേഷ൯ ടെസ്റ്റ്  നടത്തുക.
  11. പൊതുജനങ്ങള്‍,ഏജ൯സികള്‍, ഗുണനിയന്ത്രണ ഓഫീസ്,ക്ഷീരസംഘങ്ങള്‍, മൂല്യവ൪ദ്ധനാകേന്ദ്രങ്ങള്‍  എന്നിവിടങ്ങളില്‍  നിന്നും  ലഭ്യമാകുന്ന  സാമ്പിളുകൾ  യഥാവിധി  പരിശോധിക്കുക.
  12. മേഖലാ  ലബോറട്ടറി,  ഉദ്യോഗസ്ഥ൪  എന്നിവ൪ക്കെതിരേയുള്ള  പരാതികളിന്മേല്‍  30  ദിവസത്തിനകം അന്വേഷണം  പൂ൪ത്തീകരിക്കുക. നടപടികള്‍  പൂ൪ത്തീകരിക്കാ൯  കഴിയാത്തപക്ഷം  കാര്യകാരണ സഹിതം  അറിയിക്കുക.
  13. ചെക്ക്  പോസ്റ്റ് ലാബുകൾ

ഞങ്ങളുടെ ദൗത്യം

  1. ചെക്ക്പോസ്റ്റുകളിലൂടെ  കടന്നുപോകുന്ന  പാല്‍, പാലുല്പന്നങ്ങള്‍  എന്നിവ  കൃത്യവും  സമയബന്ധിതവുമായി പരിശോധിക്കുക.
  2. നിശ്ചിത  ഗുണനിലവാരമില്ലാത്ത പാല്‍, പാലുല്പന്നങ്ങള്‍  എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സമയബന്ധിതമായി    ഭക്ഷ്യസുരക്ഷാ  വകുപ്പിനെ അറിയിക്കുക.
  3. ആവശ്യമെങ്കില്‍  നിശ്ചിത  ഗുണനിലവാരമില്ലാത്ത പാലും  പാലുല്പന്നങ്ങളും  ഭക്ഷ്യസുരക്ഷാ  വകുപ്പിന് കൈമാറുക.
  4. പാലും പാലുല്പന്നങ്ങളും  സുരക്ഷിതമായിരിക്കുന്നതിനാവശ്യമായ  ഉപദേശ നി൪ദ്ദേശങ്ങള്‍  നല്‍കുക.
  5. ചെക്ക്  പോസ്റ്റുകള്‍  24  മണിക്കൂറും ജാഗ്രതയോടെ  പ്രവ൪ത്തിക്കുക.

ബിഞങ്ങളുടെ  കടമ

  1. ദൗത്യങ്ങള്‍  നിറവേറ്റുന്നതിനാവശ്യമായ  പ്രവ൪ത്തനങ്ങള്‍  സംഘടിപ്പിക്കുക.
  2. ലഭ്യമാകുന്ന  സാമ്പിളുകള്‍ 5  മിനിറ്റിനകം  ശാസ്ത്രീയമായി  ശേഖരിക്കുകയും  കൃത്യമായി  പരിശോധിച്ച്  കൃത്യതയോടെ  15 മിനിട്ടിനകം  റിസള്‍ട്ട്  നല്‍കുകയും ചെയ്യുക.  നിശ്ചിത  സമയത്തിനകം  പരിശോധന  പൂ൪ത്തീകരിക്കാനായില്ലെങ്കില്‍  വിവരം  കാര്യകാരണസഹിതം  ബന്ധപ്പെട്ടവരെ  അറിയിക്കുക.
  3. നിശ്ചിത  ഗുണനിലവാര  പരിശോധന  സംബന്ധിച്ച്  ഏതെങ്കിലും  സാഹചര്യത്തില്‍  തീ൪പ്പുകല്പിക്കാനായില്ലെങ്കില്‍ സാമ്പിള്‍ ശേഖരിച്ച് 30  മിനിറ്റിനകം  സ്റ്റേറ്റ്  ഡയറി ലാബിനെ അറിയിക്കുക.
  4. നിശ്ചിത  ഗുണനിലവാരമില്ലാത്ത  പാലും  പാലുല്പന്നങ്ങളും    ഉറപ്പുവരുത്തിയ  ശേഷം 45  മിനിറ്റിനകം  ഭക്ഷ്യസുരക്ഷാ  അതോറിറ്റിയെ  അറിയിക്കുക.
  5. രാസവസ്തുക്കള്‍, യന്ത്രസാമഗ്രികള്‍, മറ്റ് ഉപകരണങ്ങള്‍  തുടങ്ങിയവ  ശാസ്ത്രീയമായി  സൂക്ഷിക്കുകയും  ശരിയായി  പ്രവ൪ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും  ചെയ്യുക.
  6. ലാബിന്റെ മാലിന്യങ്ങള്‍  ശാസ്ത്രീയമായി നി൪മ്മാ൪ജ്ജനം ചെയ്യുക.
  7. ലാബിന്റെ  പ്രവ൪ത്തനങ്ങള്‍ ക൪ശനമായ മോണിറ്ററിംഗിന്    വിധേയമാക്കുകയും ശരിയായ രീതിയില്‍ ഡോക്യുമെന്റ് ചെയ്യുന്നുവെന്ന്  ഉറപ്പുവരുത്തുകയും ചെയ്യുക.

ക്ഷീരവികസന  പദ്ധതികള്

1.മിൽക്ക് ഷെഡ് വികസന പദ്ധതി

2.ഗോധനം (സങ്കര ഇനം)

3.ഗോധനം (തനത് ഇനം)

4. 1 പശു യൂണിറ്റ്

5. 2 പശു യൂണിറ്റ്

6. 5 പശു യൂണിറ്റ്

7.കാലിത്തൊഴുത്ത് നിർമ്മാണം

8.കറവ യന്ത്രം

9. 20 സെന്റിൽ കൂടുതൽ തീറ്റപ്പുൽകൃഷി

10.വ്യാവസായികാടിസ്ഥാനത്തിൽ തരിശുഭൂമിയിൽ   തീറ്റപ്പുൽകൃഷി

11.ക്ഷീര സംഘങ്ങൾക്കുള്ള അവശ്യാധിഷ്ഠിത ധനസഹായ പദ്ധതി

12.ഫാർമർ ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്റർ

(സ്വന്തമായി കെട്ടിടം ഉള്ള ക്ഷീര സംഘങ്ങൾക്ക്
മുൻഗണന )                         

13.ക്ഷീര സംഘങ്ങൾ മുഖേന പച്ചപ്പുൽ/വൈക്കോൽ  വിതരണം

14.മികച്ച ആപ്കോസ്/പരമ്പരാഗത ക്ഷീരസംഘങ്ങൾക്ക് അവാർഡ്

15.ഹൈജീനിക് മിൽക്ക് കളക്ഷൻ റൂം സ്ഥാപിക്കുന്നതിനുള്ള ധനസഹായം

16.ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ്സ്ഥാപിക്കുന്നതിനുള്ള പദ്ധതി

17.ക്ഷീര സംഘങ്ങളിൽ മലിനീകരണ നിയന്ത്രണ
പരിപാടി/പാരമ്പര്യേതര ഊർജ്ജ സംസ്കരണ     
 പരിപാടി/മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിനുള്ള  
ധനസഹായ പദ്ധതി

18.ക്ഷീരസംഘങ്ങൾക്ക് സ്ഥലം വാങ്ങുന്നതിനുള്ള ധനസഹായം

19.ക്ഷീര സഹകാരി അവാർഡ് (സംസ്ഥാന തലം)

മേഖലാ തലത്തിലുള്ള ക്ഷീര സഹകാരി അവാർഡ് 

20.സ്കൂൾ ഡെയറി ക്ലബ്ബുകൾ

21.കാലിത്തീറ്റ ധനസഹായ പദ്ധതി

22.ഗുണ നിയന്ത്രണ / ഭക്ഷ്യ സുരക്ഷാ പരീശീലനം

(വകുപ്പ്  ഉദ്ദ്യോഗസ്ഥർക്കും ക്ഷീരസംഘം ജീവനക്കാർക്കും)

23.ക്ഷീരസംഘങ്ങൾക്കുള്ള ആവശ്യാധിഷ്ഠത ധനസഹായം

24.ക്ഷീരസംഘങ്ങളിൽ ആധുനിക പാൽ പരിശോധനാ സൌകര്യങ്ങളുടെ വിടവ് നികത്തൽ

ജീവനക്കാരുടെ വിവരങ്ങൾ

  1. ക്ഷീരവികസന ഓഫീസർ
  2. ഡയറി ഫാം ഇൻസ്ട്രക്ടർ

Office address

ക്ഷീരവികസന യൂണിറ്റ്

കട്ടപ്പന , വാഴവര p.o.

  1. Email: desukattappana1988@gmail.com    